Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ ഹിന്ദുത്വ നാമകരണത്തില്‍ ഹിന്ദി,ഹിന്ദു, ഹിന്ദുസ്ഥാനും മാറ്റേണ്ടി വരും

ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി ആരംഭിച്ച സ്ഥല പുനര്‍നാമകരണം പൂര്‍ണതോതില്‍ നടപ്പിലാക്കുകുയാണെങ്കില്‍ ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ തുടങ്ങിയ ഹിന്ദുത്വ മുദ്രാവാക്യം പോലും ഉപേക്ഷിക്കേണ്ടി വരും.

ന്യൂനപക്ഷത്തിനെതിരായ വിദ്വേഷം പടര്‍ത്താനായി ബി.ജെ.പി സ്വീകരിച്ചിരിക്കുന്ന തന്ത്രത്തില്‍ ഇന്ത്യയില്‍ വലിയൊരു ഭാഗത്തിന്റെ പേരുകള്‍ തന്നെ മാറ്റേണ്ടിവരുമെന്ന് സ്‌ക്രോള്‍ വെബ്‌സൈറ്റില്‍ ശുഐബ് ഡാനിയല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

രാഷ്ട്രീയമായി നിര്‍ണായകമായ ഉത്തര്‍ പ്രദേശില്‍ മുഗള്‍സറായി റെയില്‍വെ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നാക്കി. അലഹബാദ് പ്രയാഗ് രാജായും ഫൈസാബാദ് ജില്ല അയോധ്യയായും പുനര്‍നാമകരണം ചെയ്തു.
ആഗ്ര, സുല്‍ത്താന്‍പുര്‍,തെലങ്കാനയുടെ തലസ്ഥാനമാ ഹൈദരാബാദ്, ഗുജറാത്തിലെ ഏറ്റവും വലിയ പട്ടണമായ അഹ് മദാബാദ് തുടങ്ങിയ സ്ഥലങ്ങളുടെ പേരുകള്‍ പിന്നാലെ മാറ്റാനിരിക്കുന്നു.
അഹ് മദാബാദ് നമ്മുടെ അടിമത്തത്തന്റെ പ്രതീകമാണെന്നാണ് ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹ്്മാദ് ഷായുടെ ഭരണം ചൂണ്ടിക്കാട്ടി ഗുജറാത്ത് ഉപമുഖ്യമന്ത്രി പറഞ്ഞത്. 15 ാം നൂറ്റാണ്ടിലാണ് നഗരം പണിത് അതിന് അഹ് മദ് നഗര്‍ എന്നു പേരിട്ടത്.
ദല്‍ഹി സുല്‍ത്താന്മാരുടേയും മുഗള്‍ സാമ്രാജ്യത്തിന്റെയും സ്വാധീനത്തിലുണ്ടായിരുന്ന ഉത്തരേന്ത്യയില്‍ പേര്‍ഷ്യന്‍ നാമങ്ങള്‍ സാധാരണമാണ്. സ്ഥലനാമങ്ങള്‍ മുതല്‍ സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു.
ഹിന്ദി സംസാര ഭാഷയില്‍ പേര്‍ഷ്യനില്‍നിന്ന് കടംകൊണ്ട ധാരാളം വാക്കുകളുണ്ട്. ഭാഷുടെ പേരുതന്നെയും പേര്‍ഷ്യനാണ്. ഹിന്ദി എന്നാല്‍ ഇന്ത്യന്‍ എന്നാണര്‍ഥം. പേര്‍ഷ്യന്‍, അറബി ഭാഷകളില്‍നിന്നെടുത്ത ധാരാളം സ്ഥലപ്പേരുകളുണ്ട് ഉത്തരേന്ത്യയില്‍. പഞ്ചാബ് എന്ന പദം പേര്‍ഷ്യനാണ്. ഹിന്ദുവും ഹിന്ദുസ്ഥാനും പേര്‍ഷ്യന്‍ തന്നെ.
ഉത്തര്‍പ്രദേശിലെ 20 നഗരങ്ങളില്‍ 45 ശതമാനവും പേര്‍ഷ്യന്‍-അറബി പേരുകളിലുള്ളതാണ്. സര്‍ദാറും സര്‍ക്കാറും പ്യാസും ചസ്മയും കുര്‍ത്തയും പനീറും തുടങ്ങി ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കുടുംപ്പേരുവരെ മാറ്റേണ്ടിവരും. കമീന, ഹറാമി തുടങ്ങിയ  ഹിന്ദി തെറിവാക്കുകളും ബി.ജെ.പിക്കാര്‍ ഉപേക്ഷിക്കേണ്ടിവരും. ആദ്യം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പേരില്‍നിന്ന് ഷാ മാറ്റണമെന്ന് പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഈയിടെ ആവശ്യപ്പെട്ടിരുന്നു.

 

Latest News