നിലയ്ക്കല്‍- നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പുറപ്പെട്ട യു.ഡി.എഫ് സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. എം.എല്‍.എമാരെ മാത്രമെ കടത്തിവിടാനാകൂവെന്നും കൂടെയുള്ള അണികള്‍ക്ക് കെ.എസ്.ആര്‍.ടി ബസില്‍ പോകാമെന്നും എസ്.പി സതീഷ് ചന്ദ്ര പറഞ്ഞു. തുടര്‍ന്ന് പോലീസുമായി വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധിച്ച് യു.ഡി.എഫ് സംഘം റോഡ് ഉപരോധിച്ചു. അറസ്റ്റ് ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ഡി.ജി.പിയോട് പറയൂവെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വാക്കുതര്‍ക്കത്തിനു ശേഷം നേതാക്കള്‍ ബസില്‍ പമ്പയിലേക്ക് തിരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ജെ ജോസഫ്, അടൂര്‍ പ്രകാശ്, എം.കെ മുനീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ലതികാ സുഭാഷ്, സി.പി ജോണ്‍, ജോണി നെല്ലൂര്‍, ആന്റോ ആന്ററണി, ജി. ദേവരാജന്‍, ജോസഫ് എം പുതുശ്ശേരി എന്നിവരും യു.ഡി.എഫ് സംഘത്തിലുണ്ട്.