പുല്‍ഗാവ്- മഹരാഷ്ട്രയിലെ പുല്‍ഗാവില്‍ സൈനിക ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 11 പേര്‍ക്ക് പരിക്കേറ്റു. വാര്‍ധ ജില്ലയിലെ പുല്‍ഗാവില്‍ സൈനിക ഡിപ്പോയില്‍ രാവിലെയായിരുന്നു സ്‌ഫോടനം. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.