Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഛത്തീസ്ഗഢിൽ ഇന്ന് രണ്ടാംഘട്ട പോളിംഗ്‌

റായ്പുർ - ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ അവശേഷിക്കുന്ന 72 അസംബ്ലി മണ്ഡലങ്ങളിൽ കൂടി ജനം വിധിയെഴുതും. തലസ്ഥാനമായ റായ്പൂരും, മുഖ്യമന്ത്രി രമൺ സിംഗിന്റെ ജില്ലയായ കവർധയുമടക്കമുള്ള മേഖലകളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രമൺ സിംഗിന്റെ വോട്ട് കവർധയിലാണെങ്കിലും അദ്ദേഹം മത്സരിക്കുന്നത് രാജ്‌നന്ദൻഗാവിലാണ്. ഇവിടെ ഈ മാസം 12ന് ആദ്യ ഘട്ടത്തിൽ തന്നെ പോളിംഗ് നടന്നു.
ശക്തമായ ത്രികോണ മത്സരമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. ജനങ്ങൾക്കിടയിൽ ഭരണാനുകൂല വികാരമുണ്ടെന്ന് ബി.ജെ.പിയും മുഖ്യമന്ത്രി രമൺ സിംഗും പറയുമ്പോൾ ശക്തമായ വെല്ലുവിളിയുമായി കോൺഗ്രസ് രംഗത്തുണ്ട്. എന്നാൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ മുഖ്യമന്ത്രി അജിത് ജോഗി, ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി ശക്തമായ മത്സരം കാഴ്ചവെക്കുന്നു. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള ആദിവാസി മേഖലയിലായിരുന്നു ആദ്യ ഘട്ടത്തിൽ പോളിംഗ് നടന്നത്. 
മാവോയിസ്റ്റുകളുടെ ബഹിഷ്‌കരണാഹ്വാനം ഉണ്ടായിട്ടും ആദ്യ ഘട്ടത്തിൽ 76.28 ശതമാനം പോളിംഗ് നടന്ന സാഹചര്യത്തിൽ രണ്ടാം ഘട്ടത്തിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടൽ. 2013ൽ സംസ്ഥാനത്ത് 74.65 ശതമാനമായിരുന്നു പോളിംഗ്.
രണ്ടാം ഘട്ടത്തിൽ പത്ത് സംസ്ഥാന മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും, അജിത് ജോഗിയും അദ്ദേഹത്തിന്റെ ഭാര്യയും മരുമകളും ജനവിധി തേടുന്നുണ്ട്. അജിത് ജോഗി മർവാഹിയിലും, ഭാര്യ രേണു ജോഗി കോണ്ടയിലും അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാ കോൺഗ്രസ് സ്ഥാനാർഥികളാണെങ്കിൽ മരുമകൾ റിച്ച ജോഗി അകൽത്തറയിൽ മത്സരിക്കുന്നത് ബി.എസ്.പി സ്ഥാനാർഥിയായാണ്.
മുൻ ഐ.എ.എസ് ഓഫീസറും ഛത്തീസ്ഗഢിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ അജിത് ജോഗി കോൺഗ്രസ് തന്നെ അവഗണിച്ചുവെന്ന് ആരോപിച്ചാണ് പാർട്ടി വിട്ട് സ്വന്തം പാർട്ടിയുണ്ടായക്കിയത്. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാതെ വന്നാൽ ജോഗിക്ക് കിംഗ് മേക്കറുടെ റോളായിരിക്കും. മുതിർന്ന കോൺഗ്രസ് നേതാവും, പാർട്ടി ജയിച്ചാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുമുള്ള ചരൺ ദാസ് മഹന്ത്, ജംഗീർ ചമ്പ ജില്ലയിലെ സക്തി മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിൽ 49 സീറ്റ് നേടിയാണ് ബി.ജെ.പി കഴിഞ്ഞ തവണ അധികാരം നിലനിർത്തിയത്. കോൺഗ്രസിന് 39 സീറ്റും ബി.എസ്.പിക്ക് ഒരു സീറ്റും ലഭിച്ചു. ഒരു സീറ്റ് സ്വതന്ത്രനാണ് കിട്ടിയത്.

Latest News