മണിയാര്‍- ശബരിമല സന്നിധാനത്തുള്ളത് പോലീസ് പേപ്പട്ടികളാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് ആരോപിച്ചു. തീവ്രവാദികളോടെന്ന പോലെയാണ് പോലീസ് അയ്യപ്പന്മാരോട് പെരുമാറുന്നതെന്നും അവര്‍ പറഞ്ഞു.
സന്നിധാനത്ത് നിരോധനാജ്ഞ ലംഘിതിന് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത നീക്കിയ പോലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഇത്രയും കാലം ശബരിമലയിലെ പോലീസിനെ കണ്ടിരുന്നതു പോലെ ഇനിയും കാണാനാവില്ലെന്നും അവര്‍ പേപ്പട്ടികളായി മാറിയെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ശബരിമല അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്. ആറന്മുളയില് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതിനിടെ, ശബരിമലയില്‍നിന്ന് അറസ്റ്റ് ചെയ്ത 72 പേര് മണിയാര്‍ ക്യാമ്പിലാണുള്ളത്. ക്യാമ്പിന് പുറത്ത് ബി.ജെ.പിപ്രതിഷേധം തുടരുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാനാണ് നീക്കം.