ബഹ്‌റൈനില്‍ വീട്ടുവേലക്കാരുടെ വിസ വേഗം പുതുക്കാന്‍ നിര്‍ദേശം

മനാമ- പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് വീട്ടുവേലക്കാരുടെ വിസകള്‍ പുതുക്കാന്‍ തൊഴില്‍ ദാതാക്കളോട് ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചു. ആറായിരത്തോളം വീട്ടുവേലക്കാരുടെ കൈവശം കാലാവധി കഴിഞ്ഞ റെസിഡന്‍സ് പെര്‍മിറ്റുകളാണുള്ളത് എന്നാണ് കണക്ക്.
പതിനേഴായിരത്തോളം വീട്ടുജോലിക്കാര്‍ അസാധുവായ വിസയുമായാണ് കഴിയുന്നത്. സി.പി.ആര്‍ ഇഷ്യു ചെയ്യാനാവശ്യമായ മെഡിക്കല്‍ പരിശോധനകളോ മറ്റ് നടപടിക്രമങ്ങളോ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും എല്‍.എം.ആര്‍.എ വൈസ് പ്രസിഡന്റ് അലി അല്‍ കുഹെജി പറഞ്ഞു.

Latest News