ചെന്നൈ- തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആയി. കനത്ത നാശം വിതച്ച കാറ്റിനെ തുടര്‍ന്ന് ആയിരങ്ങളാണ് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത്. നിരവധി വീടുകളും റോഡുകളും തകര്‍ന്നു.
400 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 82,000 പേര്‍ക്ക് കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നേവി രണ്ട് കപ്പലുകളും ഒരു ഹെലിക്കോപ്റ്ററും ഏര്‍പ്പെടുത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മണിക്കൂറില്‍ 90 കി.മീ വേഗത്തില്‍ വീശിയടിച്ച കാറ്റ് സംസ്ഥാത്തെ അഞ്ച് ജില്ലകളെയാണ് ബാധിച്ചത്.
തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊണ്ട മുന്‍കരുതല്‍ നടപടികളാണ് നാശനഷ്ടങ്ങള്‍ കുറച്ചതെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു.