പാരഡൈസ്- അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. കാലിഫോര്‍ണിയ സ്‌റ്റേറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച കാട്ടുതീയില്‍ ഇതുവരെ 71 മരണമാണ് സ്ഥിരീകരിച്ചത്. ആയിരത്തിലേറെ പേരെ കാണാതായിട്ടുണ്ട്. മൃതദേഹങ്ങളുടെ മണം പിടിക്കുന്ന നായ്ക്കളുടെ സഹായത്തെടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നത്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നുണ്ട്. വനസംരക്ഷണത്തിലെ പോരായ്മകളാണ് വന്‍ദുരന്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ട്രംപിനു മുന്നില്‍ പ്രതിഷേധം ഉയരുമെന്നാണ് സൂചന.