ഇസ്രായിലി ബ്ലോഗറെ കുവൈത്ത് പുറത്താക്കി

കുവൈത്ത് സിറ്റി- അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തിലെത്തിയ ഇസ്രായിലി ബ്ലോഗര്‍ ബെന്‍ സിയോനെ കുവൈത്ത് നാടുകടത്തി. കുവൈത്തില്‍ കാലുകുത്തി 48 മണിക്കൂറിനകം ഇയാളെ തിരിച്ചയക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
കുവൈത്ത് രാജ്യാന്തര പുസ്തകമേളക്കെത്തിയതായിരുന്നു ഇസ്രായിലി ബ്ലോഗര്‍. ജി.സി.സി രാജ്യങ്ങളുടെ പതാകയോടൊപ്പമുള്ള ചിത്രമെടുത്ത് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അറബ് രാജ്യങ്ങളില്‍ സ്ഥിരമായി സഞ്ചരിക്കുന്നയാളാണ് സിയോന്‍.
പുസ്തകമേള കാണാനും ബാലസാഹിത്യം വാങ്ങാനുമാണ് കുവൈത്തിലെത്തിയതെന്നായിരുന്നു ഇയാളുടെ പ്രതികരണം.

 

Latest News