ന്യൂദല്‍ഹി- ഫാഷന്‍ ഡിസൈനറായ 53കാരി മായ ലഖാനിയേയും അവരുടെ വീട്ടു ജോലിക്കാരനായിരുന്ന 50കാരന്‍ ബഹദുറിനെയും ദല്‍ഹി വസന്ത് കുഞ്ചിലെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംശയത്തെ തുടര്‍ന്ന് പോലീസ് പിടികൂടിയ ഇവരുടെ തയ്യല്‍കാരന്‍ രാഹുല്‍ അന്‍വര്‍ കൊലക്കുറ്റം സമ്മതിച്ചു. മായയുടെ വീട്ടി പ്രവര്‍ത്തിച്ചിരുന്ന ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി രാഹുല്‍. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് രാഹുല്‍ ഷോപ്പിലെത്തിയത്. ശേഷം പുതുതായി ചെയ്ത വസ്ത്രങ്ങള്‍ കാണിക്കാനെന്ന പേരില്‍ മായയെ വിളിക്കുകയും പുറത്തു നിന്നെത്തിയ രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ ഇവരെ കൊലപ്പെടുത്തുകയുമായിരുന്നു. മായയുടെ നിലവിളി കേട്ടാണ് ബഹാദുര്‍ എത്തിയത്. ഇദ്ദേഹം അക്രമികളോട് ഏറ്റുമുട്ടിയെങ്കിലും അവര്‍ കൊലപ്പെടുത്തുകയായിരുന്നു. രണ്ടു പേരും കുത്തേറ്റാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളായ മുന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മായയുടേയും ബഹദുറിന്റേയും മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
Delhi: 53-year-old fashion designer and her servant found murdered in her house in Vasant Kunj last night, three people arrested; Police investigation underway pic.twitter.com/XYSKL9lbjt
— ANI (@ANI) November 15, 2018