Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എൻ.ആർ.ഐ നിക്ഷേപ അനുമതിയോടെ കേരള ബാങ്ക് ഉടൻ -മുഖ്യമന്ത്രി 

സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. 

കാസർകോട്- സഹകരണ മേഖലയിലെ ശാക്തീകരണത്തിന് വഴിവെക്കുന്ന വിധത്തിൽ സംസ്ഥാനത്ത് കേരള ബാങ്ക് ഉടൻ പ്രാവർത്തികമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. കേരള ബാങ്ക് നടപ്പിലാകുമോ എന്ന് ചിലരെല്ലാം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ റിസർവ് ബാങ്ക് അനുമതി തന്നു കഴിഞ്ഞു. ഏതാനും നാളുകൾക്കുള്ളിൽ ആ തീരുമാനം നടപ്പിലാക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
കാസർകോട് നഗരസഭാ ടൗൺ ഹാളിൽ സഹകരണ വാരാഘോഷ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി റിസർവ് ബാങ്കിനെ സമീപിച്ചതായും അനുകൂല നിലപാട് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
പ്രവാസികളുടെ പണം നിക്ഷേപിക്കാൻ അനുമതി ലഭിക്കുന്ന തരത്തിൽ ആണ് കേരള ബാങ്ക് രൂപം കൊള്ളുന്നത്. പ്രവാസികൾക്ക് ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഈ ബാങ്കിലേക്ക് പണം അയച്ചാൽ അന്നേ ദിവസം തന്നെയോ പിറ്റേ ദിവസമോ കുടുബത്തിന് കിട്ടുന്ന സംവിധാനം നടപ്പിലാകും. കേരളത്തിന്റേതായ ഒരു ബാങ്ക് ആണ് വരുന്നത്. 14 ജില്ലാ ബാങ്കുകളുടെ 800 ഓളം വരുന്ന ബ്രാഞ്ചുകൾ കേരള ബാങ്കിന്റെ ഭാഗമായി മാറും. നേരിട്ട് സംസ്ഥാന ബാങ്കുമായി ബന്ധപ്പെടുന്ന സാഹചര്യം വരുന്നതോടെ കേരളത്തിലെ പ്രൈമറി ബാങ്കുൾക്കാണ് കേരള ബാങ്ക് വരുന്നതോടെ കൂടുതൽ മെച്ചം കിട്ടാൻ പോകുന്നത്. ഇതോടെ പ്രാഥമിക ബാങ്കുകളുടെ ഇടപാടുകളും നിക്ഷേപവും വർധിക്കും. അടുത്ത കാലത്തായി കേരളത്തിൽ ചില ബാങ്കുകാരുടെ നിലപാട് കാരണം നമ്മുടെ വികസനം മുടങ്ങുന്ന അവസ്ഥയുണ്ടായി. അതുമൂലം സർക്കാരും കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഏറെ പ്രയാസപ്പെട്ടു. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാൻ കേരളത്തിന് സ്വന്തം ബാങ്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തെ തകർത്ത പ്രളയം ഉണ്ടായപ്പോൾ അവിടെയുള്ളവരെ സഹായിക്കാൻ ധനസഹായം പ്രഖ്യാപിച്ചപ്പോഴും വായ്പകൾ അനുവദിക്കാൻ തീരുമാനിച്ചപ്പോഴും ബാങ്കുകാർ തുരങ്കം വെച്ചു. സഹകരണ ബാങ്കുകൾ മാത്രമാണ് സഹായിക്കാൻ രംഗത്തുണ്ടായത്. 
കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചും ജി എസ് ടി കൊണ്ടുവന്നും കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയായിരുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപം മുഴുവൻ കള്ളപ്പണമാണെന്ന് വരുത്തിത്തീർക്കാനും നോക്കി. എന്നാൽ ചില സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ കള്ളപ്പണം വെള്ളപ്പണമാക്കിയതായി കണ്ടെത്തിയത് അവസാനമാണെന്നും നോട്ട് നിരോധനം നടപ്പിലാക്കിയത് ആർക്കു വേണ്ടിയാണെന്ന് അപ്പോഴാണ് വ്യക്തമായതെന്നും പിണറായി വിജയൻ പറഞ്ഞു. 
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. വാരാഘോഷ ഭാഗമായി നടത്തിയ സംസ്ഥാന തല പ്രസംഗ മത്സര വിജയികൾക്ക് പി. കരുണാകരൻ എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. സഹകരണ യൂണിയൻ നടത്തിയ എച്ച് ഡി സി ആന്റ് ബി എം, ജെ ഡി സി പരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡുകൾ എം എൽ എമാരായ എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ എന്നിവർ സമ്മാനിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ സഹകരണ പരിശീലന കേന്ദ്രത്തിന് കെ കുഞ്ഞിരാമൻ എം എൽ എ അവാർഡ് നൽകി. സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്‌ക് ഫണ്ട് വിതരണവും നടന്നു. എ.ജി.സി ബഷീർ, ബീഫാത്തിമ ഇബ്രാഹിം, ബാബു പോൾ, എം.വി. ബാലകൃഷ്ണൻ, ഹക്കീം കുന്നിൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ കെ നാരായണൻ സ്വാഗതവും ടി പത്മകുമാർ നന്ദിയും പറഞ്ഞു. പി മമ്മിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള അവസരവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കണ്ണൂർ ഐ സി എം ഫാക്കൽറ്റി അംഗം വി.എൻ ബാബു പ്രബന്ധം അവതരിപ്പിച്ചു. പി എ സി എസ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയ് എം എൽ എ മോഡറേറ്ററായി. ഇടുക്കി ജില്ലാ ബാങ്ക് ജനറൽ മാനേജർ രാജേഷ്, സംസ്ഥാന സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗം കരകുളം കൃഷ്ണപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2500 പ്രതിനിധികൾ പങ്കെടുത്തു. വാരാഘോഷത്തിന് തുടക്കം കുറിച്ച് സഹകരണ രജിസ്റ്റാർ എസ്. ഷാനവാസ് രാവിലെ പതാക ഉയർത്തി. ടൗൺ ഹാളിന് സമീപം ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ ഒരുക്കിയ 'ഒരു കൈവര ഒരുകൈത്താങ്ങ്' പരിപാടി പ്രശസ്ത ചിത്രകലാകാരൻ പി.എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.

 

Latest News