കുവൈത്ത് സിറ്റി- കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ച കുവൈത്തില്‍ വിദ്യാലയള്‍ക്കും ഓഫീസുകള്‍ക്കും വ്യാഴാഴ്ചയും അവധി ആയിരിക്കും. ബുധനാഴ്ചയും അവധി നല്‍കിയിരുന്നു.
കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാപ്രവചനമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് നടപടി. ശക്തമായ കാറ്റും വീശാനിടയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും മന്ത്രിസഭ അഭ്യര്‍ഥിച്ചു.