റിയാദ് - ഏഴാമത് ശൂറാ കൗൺസിലിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അടുത്ത തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. സൗദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങൾ സൽമാൻ രാജാവ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിക്കുമെന്ന് ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു. സൗദി അറേബ്യയിലെയും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗത്തെ ഏറെ പ്രതീക്ഷയോടെയാണ് നിരീക്ഷകർ കാത്തിരിക്കുന്നത്.