കൊച്ചി- മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ ഉത്തരവ് സംബന്ധിച്ച വാദം ഈമാസം 23ലേക്ക് മാറ്റി. നികേഷ് കുമാറിന് നല്‍കാന്‍ കോടതി വിധിച്ച 50,000 രൂപ നല്‍കിയതായി കെ.എം. ഷാജിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അയോഗ്യനാക്കിയ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് ഉപാധി വെക്കണമെന്ന നികേഷിന്റെ ആവശ്യം പിന്നീട് പരിഗണിക്കാന്‍ കോടതി മാറ്റി.
അഴിക്കോട് എം.എല്‍.എയായ കെ.എം. ഷാജി മതത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നും വ്യക്തിഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചുവെന്നുമാണ് കോടതി കണ്ടെത്തിയിരുന്നത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തേക്ക് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടാഴ്ചത്തെ സ്റ്റേ മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ഷാജി ആനൂകൂല്യങ്ങല്‍ പറ്റുന്നതും വോട്ടവകാശം വിനിയോഗിക്കുന്നതും തടയണമെന്ന് ഹരജി ഭാഗം ആവശ്യപ്പെടുകയായിരുന്നു.