ലോസാഞചലസ്- ആഗോള തലത്തില്‍ ജനപ്രീതി നേടിയ ഇന്നും സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോകളെ അവതരിപ്പിച്ച കഥാകാരന്‍ സ്റ്റാന്‍ ലീ (95) അന്തരിച്ചു. മാര്‍വല്‍ കോമികസിലൂടെ ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്‌കോ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് സ്റ്റാന്‍ലീ ജനപ്രിയ സൂപ്പര്‍ ഹിറോകളായി മാറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുഎസിലെ കോമിക് ബുക്ക് സംസ്‌കാരത്തിന്റെ മുഖമായ ലീ പ്രായാധിക്യം മൂലമുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ലീയുടെ രചനയില്‍ പിറന്ന കോമിക് താരങ്ങള്‍ പുസ്തത്താളുകളില്‍ നിന്ന് പിന്നീട് ഹോളിവൂഡ് സിനിമകളിലുമെത്തിയതോടെ വന്‍ ഹിറ്റുകളായി. മിക്ക സിനിമകളിലും പല വേഷങ്ങളില്‍ ലീയും അഭിനയിച്ചിട്ടുണ്ട്.
യാദൃശ്ചികമായാണ് ലീ കോമിക് രംഗത്തെത്തുന്നത്. ചിത്രകാരന്മാരുടെ മഷിക്കുപ്പി നിറയ്ക്കുകയും ഏവര്‍ക്ക് കോഫി എത്തിച്ചു നല്‍കുകയും ചെയ്യുന്ന ജോലി അമ്മാവന്‍ തരപ്പെടുത്തി നല്‍കിയതാണ് ലീയുടെ ജീവിതത്തലില്‍ വഴിത്തിരിവായത്. സ്റ്റാന്‍ലി ലീബര്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ പേര്. കോമിക് രചനകളില്‍ സ്റ്റാന്‍ ലീ എന്നു മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഈ പേരില്‍ തന്നെ പിന്നീട് അറിയപ്പെടുകയും ചെയ്തു. ഒരു കാലത്ത് ഒരു മഹത്തായ നോവല്‍ എഴുതുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ട് ഈ നിസ്സാര കോമിക് രചനകള്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുയായിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.
1922 ഡിസംബര്‍ 28നാണ് ജനനം. റുമാനിയയില്‍ നിന്ന് യുഎസിലേക്കു കുടിയേറിയി ജൂത കുടുംബമാണ് ലീയുടേത്. രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സൈന്യത്തില്‍ ജോലി ചെയ്തു.