ജിദ്ദ- ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം പുത്തനത്താണി കന്മനം വലിയ പീടിയേക്കല്‍ സാദിഖലിയുടെ മകന് മുഹമ്മദ് ഹാരിസിന്റെ (28) മൃതദേഹം ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഇശാ നമസ്കാരം റുവൈസ് ഖബറിസ്ഥാനില്‍ ഖബറടക്കി.
ജിദ്ദ സനാഇയ ബിന്‍സാഗര്‍ കോറോ (സണ്‍ടോപ്) കമ്പനി ജീവനക്കാരനായിരുന്ന ഹാരിസ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. കമ്പനി മെഷിനറിയുടെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ പെട്ടായിരുന്നു മരണം. എട്ടു വര്‍ഷമായി ബിന്സാഗറില് ജോലി ചെയ്തിരുന്ന ഹാരിസ് ഹജ് വളണ്ടിയറായും യൂത്ത് ഇന്ത്യ പ്രവര്‍ത്തകനായും സാമൂഹ്യ രംഗത്ത് സജീവമായിരുന്നു. രണ്ടാഴ്ച മുന്‍പ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞെത്തിയ ഹാരിസ് അടുത്ത മാസം ഭാര്യ രഹ്നയെയും ഒന്നര വയസ്സുള്ള മകള്‍ ഹൈറയെയും ജിദ്ദയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. മാതാവ്: സഫിയ. മുഹമ്മദ് റിയാസ് (മസ്കത്ത്), നജ്ല ബാനു (ദമാം), റൈഹാനത്ത് (പൊന്നാനി), ലുബ്ന (താഴെക്കോട്) എന്നിവര്‍ സഹോദരങ്ങളാണ്.