കൊച്ചി- സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചാവക്കാട്,വൈലത്തൂര്‍,ഞമനങ്ങാട് കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലി(46)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് താമിച്ചു പഠിക്കന്ന യുവതിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അഭിനയിക്കാനും ടി.വി പരിപാടികളില്‍ അവതാരകയാകാനും അവസരമൊരുക്കാമെന്നായിരുന്നു വാഗ്ദാനം.
സിനിമാ രംഗത്തെ ഉന്നതരുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചു. യുവതിയേയും കൂട്ടുകാരികളെയും അഭിമുഖത്തിനെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയ പ്രതി രണ്ടു പേരെ സെലക്റ്റ് ചെയ്തതായി അറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ മാഡം ഇന്റര്‍വ്യു ചെയ്യാന്‍ കാത്തിരിപ്പുണ്ടെന്ന് പറഞ്ഞു. ഇതു വിശ്വസിച്ചു മുറിയിലെത്തിയ പെണ്‍കുട്ടിയെ പൂട്ടിയിട്ട ശേഷം ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇസ്മയിലിന്റെ ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു കഴിഞ്ഞ ദിവസം രാത്രി ചാവക്കാട്ടെ വീട്ടില്‍ നിന്നു പിടിയിലായത്. ഇത്തരത്തില്‍ മുമ്പും ഇയാള്‍ പല പെണ്‍കുട്ടികളെയും ചതിയില്‍പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. പാലാരിവട്ടം പ്രിന്‍സിപ്പല്‍ എസ്ഐ എസ്. സനല്‍, എസ്ഐ വി.എന്‍. ജിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.