ജിസാന്‍ - സ്വാംതയില്‍ കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തോക്കു ചൂണ്ടി വൃദ്ധനെ ഭീഷണിപ്പെടുത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. തിരിച്ചറിയല്‍ രേഖകള്‍ കൈമാറിയില്ലെങ്കില്‍ വെടിവെക്കുമെന്ന് പറഞ്ഞാണ് വൃദ്ധനെ പ്രതി ഭീഷണിപ്പെടുത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ കാണുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന് ജിസാന്‍ പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ മുസാഅദ് അല്‍മുര്‍ശിദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
توجيهات بضبط منتحل صفة رجل الأمن "مهدد المسنّ بالسلاح" في جازان
— فهد كاملي (@fahadkamly) November 12, 2018
أعتذر عن نشر كامل المقطع لوجود ألفاظ نابيه pic.twitter.com/wymXs0prit