കൊച്ചി-ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് ബോധിപ്പിച്ചത്.
ഇസ്‌ലാം, ക്രിസ്ത്യന്‍ മതക്കാരും അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്താറുണ്ട്. വാവര് പള്ളിയില്‍ പ്രാര്‍ഥിക്കുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ആചാരമാണ്. അഹിന്ദുക്കളെ തടയണമെന്ന ഹരജിയില്‍ മറ്റു സമുദായങ്ങളെക്കൂടി കക്ഷിചേര്‍ക്കണമെന്ന നിലപാടും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ശബരിമല ആദിവാസി വിഭാഗങ്ങളുടെ ആരാധനാലയമാണെന്ന വാദമുണ്ട്. ശബരിമല ബുദ്ധക്ഷേത്രമാണെന്ന മറ്റൊരു വാദവും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ശബരിമലയിലെ ഹരിവരാസനം പാടിയത്. വഖഫ് ബോര്‍ഡ്, മുസ്്‌ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ചശേഷമേ ഹരജിയില്‍ തീരുമാനം എടുക്കാവൂയെന്നും പൊതുജനങ്ങളുടെ ശ്രദ്ധ വിഷയത്തിലേക്ക് എത്തിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.