ബെംഗളുരു- കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ എച്ച്.എന്‍ അനന്ത് കുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ബെംഗളുരുവില്‍ ആശുപത്രിയില്‍ ചികിക്തയിലായിരുന്ന അനന്ത കുമാറിന്റെ ആരോഗ്യ നില ഏതാനും ദിവസങ്ങളായി ഗുരതരാവസ്ഥയിലായിരുന്നു. പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. കര്‍ണാടക നിയസമഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് അര്‍ബുദ ബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനിലും ന്യൂയോര്‍ക്കിലും ചികിത്സയിലായിരുന്നതായും റിപോര്‍ട്ടുണ്ട്. 1996 മുതല്‍ ബെംഗളുരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായിരുന്നു. രാസവള വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. മുന്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷനുമായിരുന്നു.