ഇട്ടാ- ഉത്തര്‍ പ്രദേശിലെ ഇട്ടാ ജില്ലയിലെ നഗ്ല ജായീയില്‍ സ്ത്രീധന പീഡന കേസില്‍ അന്വേഷണം നടത്താനായി പരാതിക്കാരിയായ യുവതിയുടെ ഭര്‍തൃവീട്ടിലെത്തിയ പോലീസിനെ വീട്ടുകാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. എസ്.ഐ സുരേഷ് സിങിനും കോണ്‍സ്റ്റബിള്‍മാരായ ഹരേന്ദ്ര, വിജയ് എന്നിവര്‍ക്കുമാണ് പ്രതിയുടെയും വീട്ടുകാരുടേയും മര്‍ദനമേറ്റത്. പ്രതിയായ ഖുഷിറാമിനെതിരെ മകന്റെ ഭാര്യയാണ് സ്ത്രീധന പീഡന പരാതി നല്‍കിയിരുന്നത്. പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഘത്തെ അക്രമിച്ചതിന് ഖുഷിറാമിനും മൂന്ന്് ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് അലിഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ അജയ് ഭദോരിയ പറഞ്ഞു.