Sorry, you need to enable JavaScript to visit this website.

ഇന്‍ജക് ഷനെ തുടര്‍ന്ന് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു; വ്യാജ ഡോക്ടര്‍ ഒളിവില്‍

ജാംഷഡ്പൂര്‍- വ്യാജ ഡോക്ടര്‍ ഇന്‍ജക് ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രണ്ട് വയസ്സായ കുട്ടി മരിച്ചു. ജാര്‍ഖണ്ഡിലെ കിത്താധി പ്രദേശത്താണ് സംഭവം. മാതാപിതാക്കള്‍ ക്ലിനിക്കില്‍ കൊണ്ടുവന്ന ആണ്‍കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ ഉടന്‍ തന്നെ ഇന്‍ജക് ഷന്‍ നല്‍കുകയായിരുന്നു.
അബോധാവസ്ഥയിലായ കുഞ്ഞിനെ രക്ഷിതാക്കള്‍ സമീപത്തെ എം.ജി.എം സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഏത് ഇന്‍ജ ക്്ഷനാണ് നല്‍കിയതെന്ന് ഡോക്ടര്‍മാര്‍ അന്വേഷിച്ചപ്പോഴാണ് ക്ലിനിക്കിലെ ഡോക്ടര്‍ പ്രിസ്‌ക്രിപിഷന്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചത്.
ഒളിവില്‍ പോയ വ്യാജ ഡോക്ടറെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

 

Latest News