ന്യൂദല്‍ഹി- അഴിമതിക്കെതിരായും ലോക്പാല്‍ ബില്ലിനുവേണ്ടിയും നിരാഹാരം നടത്തി ശ്രദ്ധേയനായ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഒടുവില്‍ യു.പി.എ അധ്യക്ഷ സോണിയയുടെ കാല്‍ക്കല്‍ വീണുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രം. സമൂഹമാധ്യമങ്ങളിലെ വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും പരിശോധിക്കുന്ന എസ്.എം ഹോക്‌സ് സ്ലേയര്‍ ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം പുറത്തുവിട്ടു.
2008 ല്‍ അഹ്് മദ്‌നഗറില്‍ ഷിര്‍ദിക്കു സമീപം ലോണി ഗ്രാമത്തില്‍ വനിതാ കര്‍ഷക റാലിയില്‍ സോണിയയില്‍നിന്ന് കുടിശ്ശികയില്ലാ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം അവരുടെ കാല്‍ വന്ദിക്കുന്ന ചിത്രമാണ് അണ്ണാ ഹസാരെയുടേതായി നല്‍കിയിരിക്കുന്നത്.