മാലിബു- അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ മരണം 25 ആയി. മാലിബുവിനു സമീപം രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 25 ആയത്. നേരത്തെ കാലിഫോര്‍ണിയ സ്‌റ്റേറ്റിലെ വടക്കന്‍ പട്ടണമായ പാരഡൈസില്‍ 23 മരണം സ്ഥരീകരിച്ചിരുന്നു. കാട്ടുതീയില്‍നിന്ന് രക്ഷപ്പെടാന്‍ രണ്ടരലക്ഷത്തോളം പേരാണ് ഇവിടെനിന്ന് പലായനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച കാട്ടുതീ പടര്‍ന്നുപിടിച്ചപ്പോള്‍ അതില്‍നിന്് പാരഡൈസ് പട്ടണത്തെ രക്ഷിക്കാന്‍ അഗ്നിശമന സേനക്കായില്ല.
വൂള്‍സെ എന്ന് അറിയപ്പെടുന്ന കാട്ടുതീ 70,000 ഏക്കര്‍ സ്ഥലത്താണ് പടര്‍ന്നുപിടിച്ചത്. ബുധനാഴ്ച ഒരു തോക്കുധാരി 12 പേരെ കൊലപ്പെടുത്തിയ തൗസന്‍ഡ് ഓക്‌സ് പട്ടണത്തില്‍നിന്നും ജനങ്ങളോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.