ന്യൂദൽഹി- നാൽപത്തിയെട്ടുകാരനായ പ്രവാസി വ്യവസായി ഹോട്ടൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ചു. ദൽഹി ലുത്തീൻസിലെ താജ് മാൻസിംഗ് ഹോട്ടലിന്റെ ടെറസിൽനിന്ന് വീണാണ് അമേരിക്കൻ പ്രവാസി വ്യവസായി നരേന്ദ്രർ എ മംഗലം മരിച്ചത്. മദ്യപിച്ച ശേഷം കെട്ടിടത്തിന്റെ ടെറസിലൂടെ നടന്നപ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് വിവരം. നവംബർ ഏഴിനാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. അടുത്തദിവസം മുറി ഒഴിയുമെന്ന് അറിയിച്ചിരുന്നു. ടെറസിലെ ഗാർഡനിൽ കൈവരികൾ ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ മുറിയിൽനിന്ന് മദ്യകുപ്പികളും കണ്ടെടുത്തു. ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ അമ്മ ദൽഹിയിലെത്തി.