കൊല്‍ക്കത്ത- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍ ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവ് വിധിച്ചുകൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്.കര്‍ണന്‍ വീണ്ടും വാര്‍ത്തകളില്‍. പട്ടികജാതി പട്ടികവര്‍ഗ പീഡനത്തിനെതിരായ നിയമപ്രകാരമാണ് ശിക്ഷ. ദളിത് വിഭാഗത്തില്‍പെട്ട ആളായതുകൊണ്ട് തനിക്കെതിരായി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ജാതീയ വിവേചനം കാട്ടിയെന്ന് കണ്ടെത്തിയാണ് വിധി.
നീതിന്യായ കോടതികളെ തരം താഴ്ത്തുന്ന നടപടികളുണ്ടായതിനും സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനും ജസ്റ്റിസ് കര്‍ണന്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.