മനില- വിശന്നു കരഞ്ഞ പിഞ്ചുകുഞ്ഞിനെ ഉറക്കാന്‍ അതിനെ മുലയൂട്ടിയ ഫിലിപ്പിനോ എയര്‍ഹോസ്റ്റസിന്റെ കഥ വൈറലായി. 24 കാരിയായ പട്രീഷ്യ ഒര്‍ഗാനോ ആണ് സേവനപാതയിലെ അപൂര്‍വ താരം.
വിമാനം പറന്നുയര്‍ന്ന ഉടന്‍ കുഞ്ഞ് കരച്ചില്‍ ആരംഭിക്കുകയായിരുന്നു. പാലു കൊടുക്കാന്‍ അമ്മക്ക് കഴിയുമായിരുന്നില്ല. പിഞ്ചുകുഞ്ഞിന് വേണ്ട പാല്‍ വിമാനത്തിലുമുണ്ടായിരുന്നില്ല. ഒടുവില്‍ കുഞ്ഞിനെ മുലയൂട്ടാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഒര്‍ഗാനോ പറഞ്ഞു.
മറ്റ് എയര്‍ഹോസ്റ്റസുമാരുടെ സഹായത്തോടെ അമ്മയേയും കുഞ്ഞിനേയും വിമാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോകുകയും കുഞ്ഞിനെ ഓര്‍ഗാനോ മുലയൂട്ടുകയുമായിരുന്നു. വിശപ്പ് ശമിച്ചതോടെ കുഞ്ഞ് ശാന്തമായി ഉറങ്ങുകയും അമ്മയെ തിരിച്ചേല്‍പിച്ച് ഓര്‍ഗാനോ ഇതര ജോലികളില്‍ വ്യാപൃതയാവുകയും ചെയ്തു.
കഥ ഫേയ്‌സ്ബുക്കില്‍ ഒര്‍ഗാനോ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.