കാസര്‍കോട്- പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ച ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ എയര്‍ പോര്‍ട്ടില്‍ പിടിയിലായി.
ബങ്കര മഞ്ചേശ്വരം കടപ്പുറത്തെ അല്‍ത്താഫിനെ (28)യാണ് മഞ്ചേശ്വരം എസ്.ഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അല്‍ത്താഫിനെതിരെ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തത്. ഇതോടെ അല്‍ത്താഫ് ഗള്‍ഫിലേക്ക് പോകുകയായിരുന്നു. അല്‍ത്താഫിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നല്‍കി. മംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉടന്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് മഞ്ചേശ്വരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.