ന്യുദല്‍ഹി- ഷോപ്പിനു പോകുന്നതുമായി ബന്ധപ്പെട്ട് അയല്‍ക്കാരായ രണ്ട് കൗമാരക്കാര്‍ക്കിടയിലുണ്ടായ തര്‍ക്കം ഒരാളുടെ ദാരുണ കൊലപാതകത്തില്‍ കലാശിച്ചു. ദല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് 19കാരനെ അയല്‍ക്കാരനായ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദീപക് എന്ന ബല്ലി തന്റെ മോട്ടോര്‍ സൈക്കിളില്‍ പ്രതിയായ യോഗേഷിനെ ഷോപ്പിങിനു കൊണ്ടു പോകാന്‍ വിസമ്മതിച്ചാണ് കാരണം. ദിപാവലി ആഘോഷങ്ങളുമായി വീട്ടുകാര്‍ക്കൊപ്പം സമയം ചെലവിടുകയാണെന്നും ഇപ്പോള്‍ ഷോപ്പിങിനില്ലെന്നും ബല്ലി പറഞ്ഞതാണ് യോഗേഷിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വഗ്വാദമുണ്ടായി. ഈ പ്രശ്‌നം അപ്പോള്‍ പറഞ്ഞു പരിഹരിച്ചെങ്കിലും വ്യാഴാഴ്ച രാത്രി 11.40ഓടെ യോഗേഷ് ബല്ലിയെ ആക്രമിക്കുകയും നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം യോഗേഷ് സ്ഥലം വിട്ടു. പോലീസെത്തിയ ശേഷമാണ് പരിക്കേറ്റ ബല്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലാണ് ബല്ലി താമസിയാതെ ആശുപത്രിയില്‍വച്ച് മരിക്കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.