ബീജിംഗ് - ലോകത്ത് ആദ്യമായി വാർത്ത വായിക്കുന്ന റൊബോട്ടുമായി ചൈന. ചൈനയിലെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഷിൻഹുവ ന്യൂസ് ഏജൻസിയാണ് റൊബോട്ട് സാങ്കേതിക വിദ്യ വാർത്താവായനയിൽ അവതരിപ്പിച്ചത്. സ്വാഭാവികമായ രീതിയിൽ വാർത്ത വായിക്കാനും അവതിരിപ്പിക്കാനും ഈ റൊബോട്ടിന് കഴിയുമെന്ന് വാർത്താ ഏജൻസി വ്യക്തമാക്കി. ക്ഷീണം ബാധിക്കാതെ വാർത്താവതരണം നടത്താനാകുമെന്ന് റൊബോട്ട് തുടക്കത്തിൽ തന്നെ അറിയിച്ചു. സൊഗോവു എന്ന ചൈനീസ് സെർച്ച് എൻജിനാണ് റൊബോട്ട് സാങ്കേതിക വിദ്യക്ക് പിന്നിൽ പ്രവർത്തിച്ചത്. ദിവസം ഇരുപത്തിനാലും മണിക്കൂറും ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി ജോലി ചെയ്യാനാകുമെന്നും റൊബോട്ട് പറയുന്നു. ചെലവ് ചുരുക്കുന്നതിനുള്ള പദ്ധതിയായാണ് ഏജൻസി റൊബോട്ടിനെ അവതരിപ്പിച്ചത്.