മനാമ- വേതനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൂറ്റമ്പതോളം തൊഴിലാളികള്‍ ബഹ്്‌റൈന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. നിരവധി ഇന്ത്യന്‍ തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ജി.പി സക്കറിയാസ് സിവില്‍ എന്‍ജിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് എന്ന കമ്പനിയിലെ തൊഴിലാളികളാണ് സമരരംഗത്തിറങ്ങിയത്. തൊഴിലാളി പ്രതിനിധികളുമായി അധികൃതര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
മാസങ്ങളായി ശമ്പളം കിട്ടുന്നില്ലെന്നാണ് പരാതി. നിരവധി തവണ കമ്പനി മാനേജ്്‌മെന്റിനെ സമീപിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകാത്തതിനെത്തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.