ലഖ്‌നൗ- മൂന്നുവയസുകാരിയുടെ വായിൽ പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത. യു.പിയിൽ ദീപാവലി ആഘോഷത്തിനിടെയാണ് യുവാവ് മൂന്നുവയസുള്ള കുട്ടിയുടെ വായിൽ പടക്കം വെച്ച് പൊട്ടിച്ചത്. തൊണ്ടക്കും കവിളിനും മാരകമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മിലാക് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ശശികുമാർ എന്നയാളുടെ മൂന്നു വയസുള്ള മകളെയാണ് അയൽവാസിയായ ഹർപാൽ എന്നയാൾ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി വായിൽ പടക്കമിട്ട് പൊട്ടിച്ചത്. ശശികുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിക്ക് ഇതോടകം തന്നെ അൻപതോളം തുന്നലിട്ടു.