ബെയ്‌റൂട്ട്- ലെബനോനിൽ നടന്ന ഒരു മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. മയക്കുസ്‌പ്രേ ഉപയോഗിച്ച് ജീവനക്കാരനെ ബോധംകെടുത്തി ആഭരണങ്ങളുമായി കടന്നുകളയാനുള്ള യുവതിയുടെ ശ്രമം വിഫലമാക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്. ജീവനക്കാരന് മയക്കുസ്‌പ്രേ തെല്ലും ഏശിയില്ലെന്ന് മാത്രമല്ല, രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിന് ജീവനക്കാരന്റെ വക പൊതിരെ തല്ലും കിട്ടി. സഫീർ മേഖലയിലെ
ഒരു ജ്വല്ലറിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.