Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോട്ട ജയിച്ചാല്‍ വീണ്ടും വോട്ട്

മുംബൈ- നോട്ട വിജയിച്ചാല്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിലെത്തി. തെരഞ്ഞെടുപ്പില്‍ നോട്ടക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല. പകരം വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. പൊതുതെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനും ത്രിതല തെരഞ്ഞെടുപ്പിനും ഈ ഉത്തരവ് ബാധകമായിരിക്കും. ഡിസംബര്‍ ഒമ്പതിന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കേയാണ് കമ്മീഷന്റെ ഉത്തരവ്.
2013 സെപ്റ്റംബര്‍ 29 നാണ് വോട്ടിംഗ് മെഷീനില്‍ നോട്ട ബട്ടണ്‍ ചേര്‍ക്കണമെന്ന സുപ്രധാന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ആ ഉത്തരവില്‍ നോട്ട വോട്ട് എന്ന പരിഗണനയില്ലാതെ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കാണോ കൂടുതല്‍ വോട്ട് അയാളെ വിജയിയായി പ്രഖ്യാപിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.  നോട്ടക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ നോട്ട തന്നെ വിജയി എന്നുമായിരുന്നു ഉത്തരവ്.
ഈ ഉത്തരവ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭേദഗതി ചെയ്താണ് നോട്ടക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

 

Latest News