ശ്രീനഗര്‍- കശ്മീരിലെ ഷോപിയാനില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഇവരില്‍ മുന്‍ സൈനികനും ഉള്‍പ്പെടും. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരായ ഛോട്ടാ അബ്രാര്‍ എറിയപ്പെടു മുഹമ്മദ് ഇദ്‌രീസ് സുല്‍ത്താന്‍, അബു സൊബാന്‍ എു വിളിപ്പേരുള്ള ആമിര്‍ ഹുസൈന്‍ റാത്തര്‍ എിവരാണു മരിച്ചത്.
തെക്കന്‍ കശ്മീരിലെ സൈനപോരയില്‍ സാഫനഗ്രി മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെ വിവരത്തെത്തുടര്‍ു സൈന്യം തിരച്ചില്‍ നടത്തുകയായിരുു. ഇലെ പുലര്‍ച്ചെ തിരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. പ്രത്യാക്രമണത്തിലാണു രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്.
മേഖലയില്‍ സൈനികര്‍ക്കും സാധാരണക്കാര്‍ക്കും നേരെ വിവിധ ആക്രമണങ്ങള്‍ നടത്തിയതിന്റെ പേരില്‍ പോലീസ് തിരയു ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകര•ാരാണ് ഇരുവരുമെു സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മുഹമ്മദ് ഇദ്‌രീസ് സുല്‍ത്താന്‍ സൈനിക സേവനം വിട്ട് ഭീകരര്‍ക്കൊപ്പം ചേര്‍ത്.
ആക്രമണത്തിനിടെ മറ്റു നാശനഷ്ടങ്ങളൊും ഉണ്ടായിട്ടില്ലെു സൈനിക വക്താവ് വ്യക്തമാക്കി. ആയുധങ്ങളും വെടിക്കോപ്പുകളും ഇവര്‍ തങ്ങിയ കെട്ടിടത്തില്‍നിു കണ്ടെടുത്തു. മറ്റു ഭീകരരും ഒളിച്ചിരിപ്പുണ്ടെ വിവരത്തെത്തുടര്‍ു സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.