Sorry, you need to enable JavaScript to visit this website.

ഭാര്യയെ ഉപേക്ഷിച്ച് അവിഹിതം തുടര്‍ന്ന യുവാവിനെ മാതാപിതാക്കള്‍ അടിച്ചു കൊന്നു

ഖഗാരിയ- കുടുംബ തര്‍ക്കത്തില്‍ പൊറുതിമുട്ടി ദമ്പതികള്‍ സ്വന്തം മകനെ അടിച്ചു കൊന്നു. 28കാരനായ അരബിന്ദ് കുമാര്‍ ചൗരസ്യയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ഖഗാരിയ ജില്ലയിലെ മഹേഷ്ഘുണ്ടില്‍ തിങ്കളാഴ്ച രാത്രിയാണ് കൊലപാതം. കൊല്ലപ്പെട്ട ചൗരൗസ്യ പതിവായി വിട്ടില്‍ മതാപിതാക്കളുമായി തര്‍ക്കമുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ ഉപേക്ഷിച്ച ചൗരസ്യ ഇതിന്റെ പേരിലായിരുന്നു വീട്ടില്‍ തര്‍ക്കമുണ്ടാക്കിയിരുന്നത്. ഇയാള്‍ക്ക് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പി.കെ ഝാ പറഞ്ഞു. 

തിങ്കളാഴ്ച രാത്രി വീട്ടിലെത്തി തര്‍ക്കമുണ്ടാക്കിയ ചൗരാസ്യ മാതാപിതാക്കളുമായി അടിപിടി കൂടുകയും ചെയ്തു. ഇതിനിടെ അച്ഛനും അമ്മയും ചേര്‍ന്ന് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയാണ്.
 

Latest News