കോഴിക്കോട്- പ്രമുഖ മാധ്യമപ്രവർത്തകൻ കമൽ റാം സജീവ് മാതൃഭൂമിയിൽനിന്ന് രാജിവച്ചു. ഇന്ന് ട്വിറ്ററിലൂടെയാണ് കമൽ റാം ഇക്കാര്യം അറിയിച്ചത്. നേരത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ചുമതലയിൽനിന്ന് കമൽ റാമിനെ മാറ്റി പകരം സുഭാഷ് ചന്ദ്രന് ചുമതല നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമൽ റാം രാജിവെച്ചതായി അറിയിച്ചത്. പതിനഞ്ചു വർഷത്തെ മാതൃഭൂമിയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും സഹപ്രവർത്തകർക്ക് നന്ദി പറയുന്നതായും കമൽ റാം വ്യക്തമാക്കി. ഇന്ത്യൻ മതേതരത്വം നീണാൾ വാഴട്ടെ എന്ന് പറഞ്ഞാണ് കമൽ റാം ട്വീറ്റ് അവസാനിപ്പിച്ചത്. സംഘ്പരിവാറിന്റെ താൽപര്യത്തിന് വഴങ്ങിയാണ് മാതൃഭൂമി വാരികയുടെ പത്രാധിപ സ്ഥാനത്ത്‌നിന്ന് കമൽറാമിനെ നീക്കിയത് എന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു.
resigned from mathrubhumi.15 years of creative and active journalism with mathrubhumi weekly ends.thanks don,manila, subi, sreekumar and shereef, my beloved colleagues.
— Kamalram Sajeev (@kamalramsajeev) November 6, 2018
long live secular india!