Sorry, you need to enable JavaScript to visit this website.

യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈ.എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

സനല്‍ കുമാര്‍

പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം


തിരുവനന്തപുരം- വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരിശങ്കറിനെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.
തിങ്കളാഴ്ച രാത്രി ഡിവൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ സനല്‍കുമാര്‍ എന്നയാളാണ് വാഹനമിടിച്ചു മരിച്ചത്. ഡിവൈ.എസ്.പി യുവാവിനെ റോഡിലേക്ക് തള്ളിയിട്ടുവെന്നാണ് ആരോപണം. റോഡില്‍ വീണ സനല്‍കുമാര്‍ കാറിടിച്ച് മരിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്.
ഡിവൈ.എസ്.പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊളങ്ങാവിളയില്‍ ഒരു വീട്ടിലെത്തിയതായിരുന്നു. ഇവിടെ നിന്ന് തിരികെ പോകുന്നതിനിടെ ഡിവൈ.എസ്.പിയുടെ വാഹനത്തിന് പിറകില്‍ പാര്‍ക്ക് ചെയ്ത വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
വാഹനം മാറ്റിയിടാന്‍ ഡിവൈ.എസ്.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും ഉന്തും തള്ളിലേക്കും നീങ്ങുകയായിരുന്നു. കാറിടിച്ച് പരിക്കേറ്റ് റോഡില്‍ വീണ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഡിവൈ.എസ്.പി ഹരികുമാര്‍ സ്ഥലം വിട്ടുവെന്നും പറയുന്നു.  
തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്.ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

 

Latest News