Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വനിതാപ്രവർത്തകർക്ക്  സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം

ന്യൂദൽഹി- അമേത്തിയിലെ ബി.ജെ.പി വനിത പ്രവർത്തകർക്ക് കേന്ദ്ര ടെക്‌സ്റ്റൈൽ വകുപ്പു മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി പതിനായിരം സാരികൾ. ദീപാവലി ആഘോഷത്തിന് പാർട്ടിയുടെ വനിത പവർത്തകർക്ക് സമ്മാനം നൽകി അവരെ സന്തോഷിപ്പിക്കാനും പ്രവർത്തനങ്ങൾക്ക് ഊർജം പകരാനും കൂടിയാണ് സമ്മാനം നൽകുന്നതെന്നാണ് വിവരം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ടു ചെയ്ത വനിതകൾക്കായി സ്മൃതി ഇറാനി സാരികളെത്തിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു.
സ്മൃതി ഇറാനിക്ക് ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇത് പ്രയോജനപ്പെടുത്താനാകുമെന്നുമാണ് ബി.ജെ.പി കരുതുന്നത്. തെരഞ്ഞെടുപ്പിനു ശേഷവും സ്മൃതി ഇറാനി അമേത്തിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നുവെന്നും ബി.ജെ.പി പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയെങ്കിലും ബി.ജെ.പിക്ക് വോട്ടുനില ഏറെ മെച്ചപ്പെടുത്താനായി.
 

Latest News