Sorry, you need to enable JavaScript to visit this website.

ദൽഹി അപകടനിലയിൽ; പൊടിയും പുകമഞ്ഞും നിറഞ്ഞു

ന്യൂദൽഹി- പൊടിയും പുകമഞ്ഞും നിറഞ്ഞ് ദൽഹിയിലെ അന്തരീക്ഷം അതീവ അപകടനിലയിൽ. ഈ ദിവസങ്ങളിൽ ജനിക്കുന്ന ഒരു നവജാത ശിശു ശ്വസിക്കുന്നത്  20 സിഗരറ്റ് വലിക്കുന്നതിന് തുല്യമായി മലിനവായു ആണെന്നാണ് തലസ്ഥാനത്തെ ഡോക്ടർമാർ വിലയിരുത്തിയത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ സുപ്രീംകോടതി വിലക്ക് ഉണ്ടെങ്കിലും നിയന്ത്രിത സമയത്തെ ആഘോഷങ്ങളും പടക്കങ്ങളും ഈ ദിവസങ്ങളിൽ ദൽഹിയുടെ അന്തരീക്ഷത്തെ കൂടുതൽ മലിനീകരിക്കും. 
അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ കറുത്ത പുക വടക്കു പടിഞ്ഞാറൻ കാറ്റ് ഡൽഹിയിലേക്കാണ് എത്തിക്കുന്നത്. ഇതും അപായകരമായ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. പരമാവധി പുറത്തിറങ്ങിയുള്ള യാത്രകളും ആഘോഷങ്ങളും നഗരവാസികൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും മലിനീകരണ നിയന്ത്രണ വകുപ്പിന്റെയും മുന്നറിയിപ്പുണ്ട്. ദൽഹിയിലെ അന്തരീക്ഷ നില മരണ ദണ്ഡനത്തിന് തുല്യമാണെന്നാണ് ഗംഗാ റാം ആശുപത്രിയിലെ ഡോ. ശ്രീനിവാസ് ഗോപിനാഥ് പറഞ്ഞത്. 
ഡൽഹിയുടെ അന്തരീക്ഷം മരണാസന്നമായിരിക്കുകയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ശ്വസിച്ചാൽ മരിക്കുന്ന അവസ്ഥയായിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള കർശന നടപടികൾ എടുക്കുന്നതിൽ ദൽഹി സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

Latest News