ഒട്ടാവ- കാനഡയുടെ തലസ്ഥാന നഗരമായ ഒട്ടാവയില്‍ ചെറുയാത്രാ വിമാനവുമായി കൂട്ടിയിടിച്ച മറ്റൊരു ചെറുവിമാനം തകര്‍ന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കാര്‍പിലാണ് അപകടമുണ്ടായത്. വിമാനം ഇവിടെ വലയിലാണ് തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ട മറ്റൊരു വിമാനം ഒട്ടാവ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നുണ്ട. തകര്‍ന്നു വീണ സെസ്‌ന വിമാനത്തില്‍ പൈലറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. സംഭവസ്ഥലത്തു വച്ചു തന്നെ ഇദ്ദേഹം മരിച്ചു. സെസ്‌ന വിമാനം അടിഭാഗത്താണ് വന്നിടിച്ചതെന്നും ലാന്‍ഡിങ് ഗിയറിന് തകരാറ് സംഭവിച്ചതായും അപകത്തില്‍പ്പെട്ട പൈപര്‍ പി.എ-42 ചെറുവിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചിരുന്നു. ഈ വിമാനത്തില്‍ ആര്‍ക്കും പരിക്കില്ല.