മലയാളം ന്യൂസ് ആപ്പ് പുതുമകളോടെ; സൗജന്യമായി ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
ജിദ്ദ- ഞായറാഴ്ച രാത്രി കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മുടങ്ങി. യാത്രക്കാരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കയാണ്. രാത്രി 11.15 നാണ് വിമാനം പോകേണ്ടിയിരുന്നത്. ബോര്‍ഡിംഗ് പാസ് നല്കുമ്പോള് തന്നെ വിമാനം വൈകുമെന്നും തിങ്കളാഴ്ചയേ പോകുകയുള്ളൂവെന്നും യാത്രക്കാരെ അറിയിച്ചിരുന്നു. താമസസ്ഥലത്തേക്ക് മടങ്ങാന്‍ താല്പര്യമില്ലാത്തവര്ക്കാണ് ഹോട്ടലില്‍ താമസ സൗകര്യമൊരുക്കിയത്.
വിമാനം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.