Sorry, you need to enable JavaScript to visit this website.

വിസാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍- അമേരിക്കയില്‍ എച്ച്-1ബി വിസാ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. തൊഴില്‍ വിസ നേടുന്നതിന് ഇല്ലാത്ത പ്രൊജക്ടുകളുടെ പേരില്‍ അപേക്ഷ നല്‍കിയ സംഭവത്തില്‍ 46 കാരനായ കിഷോര്‍ കുമാര്‍ കവുരു ആണ് കാലിഫോര്‍ണിയയില്‍ അറസ്റ്റിലായത്. യു.എസ് മജിസ്‌േേട്രറ്റ് സൂസന്‍ വാന ക്യൂളന്‍ മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.
തന്റെ കണ്‍സള്‍ട്ടിംഗ് കമ്പനികളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വാജ്യ വിസാ അപേക്ഷകള്‍ നല്‍കിയെന്നാണ് ആരോപണം. പത്ത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഓരോന്നിനും 10 വര്‍ഷം മതല്‍ 20 വര്‍ഷം വരെ ജയിലും രണ്ടരക്ഷം ഡോളര്‍വരെ പിഴയും വിധിക്കാം.
2007 മുതല്‍ ഇയാള്‍ നാല് കണ്‍സള്‍ട്ടിംഗ് കമ്പനികളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ്. തൊഴില്‍ വകുപ്പിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്നാണ് കേസ്. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി വ്യാജ പ്രൊജക്ടുകളും സമര്‍പ്പിച്ചു.
തന്റെ കണ്‍സള്‍ട്ടിംഗ് കമ്പനികളിലൂടെ എച്ച്-1 ബി സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാര്‍ക്കായി 43 അപേക്ഷകളാണ് കവുരു തയാറാക്കി സമര്‍പ്പിച്ചത്. എന്നാല്‍ ഈ കമ്പനികളില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരുടെ ഒഴിവുകളൊന്നും ഇല്ലായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യുട്ടര്‍മാര്‍ പറഞ്ഞു. ഇങ്ങനെ നല്‍കുന്ന അപേക്ഷകള്‍ അംഗീകരിച്ച് വിസ ലഭിച്ചാല്‍ പിന്നീട് ലഭ്യമാകുന്ന യഥാര്‍ഥ പ്രൊജക്ടുകളില്‍ നിയമിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.  വിസ ലഭിക്കാനുള്ള നീണ്ട പ്രക്രിയയില്‍ മറ്റു കമ്പനികള്‍ പ്രയാസപ്പെടുമ്പോള്‍ പ്രതിക്ക് ഇങ്ങനെ തൊഴിലാളികളെ തയാറാക്കി നിര്‍ത്തുന്നത് വലിയ നേട്ടമാകുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരിച്ചു.
വിസാ അപേക്ഷകള്‍ തയാറാക്കുന്നതിനും സമര്‍പ്പിക്കുന്നതിനും തൊഴിലന്വേഷകര്‍ ഇയാള്‍ക്ക് ആയിരക്കണക്കിനു ഡോളറുകളാണ് നല്‍കുന്നത്. ചില തൊഴിലാളികള്‍ മാസങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യാനും നിര്‍ബന്ധിക്കപ്പെട്ടു.

 

Latest News