കോട്ടയം- ശബരിമല വിഷയത്തിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മുന്‍ കെ.പി.സി.സി സമിതി അംഗം ജി. രാമന്‍ നായരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ് വിട്ട മുന്‍ വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീള ദേവിയെ സംസ്ഥാന കമ്മിറ്റി അംഗമായും നിയമിച്ചതായി ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്നും പദവി സംബന്ധിച്ച് തീരുമാനം ആകാത്തതിനാലാണ് ഇവരുടെ പേരുകള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം പറഞ്ഞു.