ഇപ്‌സ്‌വിച്ച്- സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥി 30 വയസ്സുകാരനാണെന്ന ആരോപണം ബ്രട്ടനിലെ ഇസ്പ്‌വിച്ച് പട്ടണത്തിലെ സ്‌കൂളിനെ വിവാദത്തിലാക്കി. സ്റ്റോക്ക് ഹൈസ്‌കൂളിലാണ് സംഭവം. ഈ അധ്യയന വര്‍ഷം സെക്കണ്ടറി കോഴ്‌സിനു ചേര്‍ന്ന വിദ്യാര്‍ഥിക്ക് 30 വയസ്സുണ്ടെന്ന് സഹപാഠികളും അവരുടെ രക്ഷിതാക്കളും പരാതിപ്പെടുകയായിരുന്നു. രാജ്യത്ത് അഭയാര്‍ഥി എത്തിയ യുവാവാണ് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്.
പരാതികളെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കയാണ് സ്‌കൂകള്‍ അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് മറുപടി ലഭിക്കാതെ പ്രതികരിക്കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ഞങ്ങളുടെ മാത്ത്‌സ് ക്ലാസില്‍ ഒരു 30 വയസ്സുകാരന്‍ ഇരുന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ ചോദിച്ചു. ഓരോ അന്വേഷണത്തിനും മറുപടി നല്‍കാനാവില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടി. ജനന തീയതിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ ആഭ്യന്തര ഓഫീസാണ് അറിയിക്കേണ്ടതെന്നു പറഞ്ഞ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥി ഇപ്പോള്‍ സ്‌കൂളില്‍ വരുന്നില്ലെന്നും അറിയിച്ചു.
സ്‌കൂളിന്റെ പ്രതികരണത്തില്‍ ഒട്ടും തൃപ്തനല്ലെന്ന് രക്ഷാകര്‍ത്താക്കളില്‍ ഒരാളായ ലെവിസ് ഫോര്‍ട്ടെ പറഞ്ഞു.