ജിദ്ദയിൽ ഗോഡൗണിൽ അഗ്നിബാധ; ആളപായമില്ല

ദക്ഷിണ ജിദ്ദയിലെ ഗോഡൗണിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കാൻ ശ്രമിക്കുന്നു. 

ജിദ്ദ- ദക്ഷിണ ജിദ്ദയിൽ പാത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ അഗ്നിബാധ. വ്യാഴാഴ്ച രാത്രിയാണ് ഗോഡൗണിൽ തീ പടർന്നു പിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. 
മറ്റൊരു സംഭവത്തിൽ, ഇന്നലെ പുലർച്ചെ നഗരത്തിൽ തീപ്പിടിച്ച ഫ് ളാറ്റില്‍ കുടുങ്ങിയ നാലു സ്ത്രീകളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇരുനില കെട്ടിടത്തിൽ മുകളിൽ നിലയിലെ ഫഌറ്റിലാണ് തീ പടർന്നു പിടിച്ചത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 

Latest News