ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ സുപ്രീം കോടതി മതനിന്ദാ കുറ്റം ഒഴിവാക്കിയ ക്രൈസ്തവ വനിതയുടെ ജയില്‍ മോചനം വൈകുന്നു. മതനിന്ദ നടത്തിയ വനിതയെ പരസ്യമായി തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുന്ന സംഘടനകളുമായി സര്‍ക്കര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ അവഹേളിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ആസിയാ ബിബിയെ കഴിഞ്ഞ ബുധനാഴ്ചയാണ് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്. അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ കഴിയുന്ന ഇവരെ മോചിപ്പിക്കാതിരക്കാന്‍ സമ്മര്‍ദവുമായി വിവിധ സംഘടനകള്‍ രംഗത്തുണ്ട്. ഹൈവേകള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം തുടരുകയാണ്. സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതായി തഹ്‌രീകെ ലബ്ബൈക്ക് നേതാവ് ഖാദിം ഹുസൈന്‍ റിസ്‌വി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കയാണ്. പ്രക്ഷോഭം തുടരാന്‍ റിസ ്‌വി അനുയായികളോട് ആഹ്വാനം ചെയ്തു. സമരം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ പോലീസിനു പുറമെ, അര്‍ധ സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്.