റിയോഡിജനീറോ- ഇസ്രയിലിലെ ബ്രസീല്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തീവ്രവലതുപക്ഷ നേതാവ് ബൊല്‍സൊനാരോ പ്രഖ്യാപിച്ചു. ഫലസ്തീനികളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി അമേരിക്കക്കുശേഷം ഇസ്രായിലിന്റെ തലസ്ഥാന മാറ്റത്തെ അംഗീകരിക്കുന്ന വലിയ രാജ്യമാണ് ബ്രസീല്‍.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും എംബസി ജറൂസലമിലേക്ക് മാറ്റുമെന്നും ബൊല്‍സൊനാരോ ട്വീറ്റ് ചെയ്തു. ഇസ്രായില്‍ പരമാധികാര രാഷ്ട്രമാണെന്നും നാം അതിനെ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികള്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തില്‍ വലിയൊരു വിഭാഗം വിയോജിപ്പ് പ്രകടപ്പിച്ചിരിക്കെയാണ് വലുത പക്ഷ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ബൊല്‍സൊനാരോയുടെ നീക്കം. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥനമായി നിശ്ചയിച്ച പ്രദേശമാണ് ജറൂസലം.
തലസ്ഥാനം എവിടെയാണെന്ന് പ്രഖ്യാപിക്കാന്‍ ഇസ്രായിലിന് അവകാശമുണ്ടെന്നും 1960 ല്‍ ബ്രസീല്‍ തലസ്ഥാനം റിയോഡിജനീറോയില്‍നിന്ന് ബ്രസീലിയയിലേക്ക് മാറ്റിയ കാര്യം അനുസ്മരിച്ചുകൊണ്ട് ബൊല്‍സൊനാരോ പറഞ്ഞു.
ബ്രസീലില്‍ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൊല്‍സൊനാരോയെ ബ്രസീലുകാരുടെ ട്രംപാണ് വിശേശിപ്പിക്കുന്നത്.