Sorry, you need to enable JavaScript to visit this website.

കച്ച്-കന്യാകുമാരി കപ്പൽചാൽ പദ്ധതി  നടപ്പാക്കരുതെന്ന് ബിനോയ് വിശ്വം

കൊച്ചി - ഗുജറാത്തിലെ കച്ച്  മുതൽ കന്യാകുമാരി വരെയുള്ള  നിർദിഷ്ട കപ്പൽച്ചാൽ  പദ്ധതി മൽസ്യത്തൊഴിലാളി സമൂഹവുമായി വിശദ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂവെന്ന് സി പി ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എംപി   വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു .രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിൽ മുഖ്യപങ്കാണ് മൽസ്യമേഖല നിർവഹിക്കുന്നത്. തീരക്കടലിൽ നിന്നും 15 നോട്ടിക്കൽ മൈൽ ദൂരത്താണ് ഇപ്പോൾ ചാലിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത് .ഈ പ്രദേശത്തു 20 നോട്ടിക്കൽ മൈൽ വീതിയും കൂടി നിർദേശിക്കപ്പെട്ടതോടെ    പരമ്പരാഗത മൽസ്യത്തൊഴിലാളികളടക്കമുള്ളവരുടെ ജീവിതോപാധി ഇല്ലാതാകുമെന്നത് ഉറപ്പാണ്. കടലിന്റെ അവകാശികൾ മൽസ്യത്തൊഴിലാളികൾ ആവണമെന്ന ആവശ്യമാണ്  സി പി ഐ അടക്കമുള്ള പാർട്ടികൾ ഉയർത്തുന്നത് .കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത്‌സമാപിച്ച  അഖിലേന്ത്യ ഫിഷ് വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ ടി യു സി ) സമ്മേളനത്തിന്റെ പ്രധാന ചർച്ച പുതിയ കപ്പൽചാൽ സംബന്ധിച്ചായിരുന്നു .നിലവിൽ തീരമേഖലയിൽ ബോ ട്ടുകളിൽ  കപ്പലിടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ് .ഇറ്റാലിയൻ നാവികർ കടലിൽ വെടിവെച്ചുകൊന്ന മത്സ്യത്തൊഴിലാളികൾക്ക് പോലും നീതികിട്ടിയിട്ടില്ല ,മൽസ്യബന്ധന മേഖലകൂടി കുത്തകകമ്പനികൾക്ക് അടിയറവെയ്ക്കാനുള്ള നീക്കമാണ് നരേന്ദ്രമോഡി സർക്കാർ നടത്തുന്നത് .വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇടതുപക്ഷ എം പി മാർ ഈ വിഷയത്തിൽ തങ്ങൾക്കുള്ള കടുത്ത ആശങ്ക അറിയിക്കും .ചർച്ചകളില്ലാതെ മുന്നോട്ടു പോകുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെങ്കിൽ സമാന മനസ്‌കരായ മുഴുവൻ സംഘടനകളുമായി ചേർന്ന് സമര രംഗത്തേയ്ക്ക് ഇറങ്ങും .സർക്കാർ നടപ്പാക്കുന്ന സാഗരമാല ടൂറിസം പദ്ധതിയടക്കമുള്ള വ  മൽസ്യ മേഖലയ്ക്ക് മരണമണിയാകുമെന്ന് വാർത്താ സമ്മേളനത്തിൽ  പങ്കെടുത്ത  അഖിലേന്ത്യ ഫിഷ് വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ ടി യു സി )ജനറൽ സെക്രട്ടറി പി രാജു പറഞ്ഞു .രാജ്യത്തെ പ്രമുഖ ട്രേഡ് യൂണി യൻ  സംഘടനകളുമായി ചേർന്ന് പാർലമെന്റ് മാർച്ചടക്കമുള്ള സമരപരിപാടികൾ ആലോചിച്ചുവരികയാണ്.മൽസ്യത്തൊഴിലാളി  ഫെഡറേഷൻ  (എ ഐ ടി യു സി ) ജനറൽ സെക്രട്ടറി ടി  രഘുവരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Latest News