വരാണസി- വിലക്കിഴിവ് നൽകാത്തതിനെ തുടർന്ന് യുവാവ് ഷോപ്പിംഗ് മാളിൽ രണ്ടുപേരെ വെടിവെച്ചുകൊന്നു. യു.പിയിലെ വരാണസി ജെ.എച്ച്.വി മാളിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മാളിലെ വസ്ത്രങ്ങൾ വിൽക്കുന്ന കടയിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. രണ്ടുപേർക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. സുനിൽ, ഗോപി എന്നിവരാണ് വെടിയേറ്റ കൊല്ലപ്പെട്ടത്. ഗോലു, വിശാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.